2010ൽ ഗൗതം മേനോനും ചിലമ്പരശനും ഒന്നിച്ചപ്പോൾ എന്നെന്നും ഓർമിക്കാവുന്ന 'വിണ്ണൈത്താണ്ടി വരുവായാ എന്ന റൊമാൻറിക് ചിത്രമാണ് പിറന്നത്. 2016ൽ 'അച്ചം യെൻപത് മടമയെടാ' എന്ന സിനിമയ്ക്കായും ഇരുവരും കൈ കോർത്തു. വർഷങ്ങൾക്കുശേഷം മൂന്നാമതും ഗൗതം മേനോനും ചിമ്പുവും ഒന്നിക്കുകയാണ്. വേല്‍സ് ഫിലിം ഇന്‍റര്‍നാഷണലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ഈ ചിത്രത്തിൽ നായികയായി നയൻതാര എത്തും എന്നാണ് പുതിയ റിപ്പോർട്ടുകൾ.