മലയാള സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് നായന്‍താര. ഒരിക്കല്‍ കൂടി പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ കുഞ്ചാക്കോ ബോബനും എത്തുമ്പോള്‍ 'നിഴല്‍' പ്രതീക്ഷിക്കാന്‍ ചിലതുണ്ട്. ഏപ്രില്‍ നാലിന് റിലീസ് പ്രഖ്യാപിച്ച ചിത്രത്തിന്റെ ട്രെയിലര്‍ ഇന്നെത്തും. വൈകുന്നേരം 6 മണിക്ക് ട്രെയിലര്‍ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.നയന്‍താരയുടെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ സസ്‌പെന്‍സ് ആക്കി വെച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. അതിനാല്‍ തന്നെ നയന്‍താരയുടെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പുറത്തു വരുമെന്ന് പ്രതീക്ഷിക്കുന്നു. ജന്മദിനത്തോടനുബന്ധിച്ച് നടിയുടെ ഫസ്റ്റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.