രജനിക്കൊപ്പം നയന്‍താരയും 'അണ്ണാത്തെ' ചിത്രീകരണത്തില്‍ ?

കെ ആര്‍ അനൂപ്

തിങ്കള്‍, 22 മാര്‍ച്ച് 2021 (16:51 IST)
രജനികാന്തിന്റെ അണ്ണാത്തെ ചിത്രീകരണം ചെന്നൈയില്‍ പുരോഗമിക്കുകയാണ്. ഇപ്പോളിതാ സൂപ്പര്‍സ്റ്റാറിനൊപ്പം നയന്‍താരയും ചിത്രീകരണ സംഘത്തോടൊപ്പം ചേര്‍ന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോയില്‍ ഇരുവരും ഒരുമിച്ചുള്ള രംഗങ്ങള്‍ ചിത്രീകരിക്കുന്നുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്.
 
ഷൂട്ടിങ് ആരംഭിച്ചത് മുതല്‍ നിരവധി കാരണങ്ങള്‍ കൊണ്ട് ഇടയ്ക്കിടെ ചിത്രീകരണം നിര്‍ത്തിവയ്‌ക്കേണ്ടി വന്നിട്ടുണ്ട്. അടുത്തിടെ ഹൈദരാബാദില്‍ ഷൂട്ടിംഗ് പുനരാരംഭിച്ചിരുന്നെങ്കിലും ടീമിലെ ചില ആളുകള്‍ക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടിവന്നു. ചെറിയ ഇടവേളക്ക് ശേഷം ചെന്നൈയില്‍ വീണ്ടും ചിത്രീകരണം തുടങ്ങിയിരിക്കുകയാണ്.
 
 ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ്, മീന, ഖുഷ്ബു, പ്രകാശ് രാജ്, സതീഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇമ്മന്‍ ചിത്രത്തിന് സംഗീതം നല്‍കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍