രജനിയുടെ വില്ലനാകാന്‍ ജഗപതി ബാബു ? അണ്ണാത്തെ ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്

ബുധന്‍, 17 മാര്‍ച്ച് 2021 (10:53 IST)
രജനികാന്തിന്റെ അണ്ണാത്തെ ചെന്നൈയില്‍ ഷൂട്ടിംഗ് പുനരാരംഭിച്ചു. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താര, കീര്‍ത്തി സുരേഷ്, ഖുഷ്ബു, മീന തുടങ്ങി വന്‍ താരനിര അണിനിരക്കുന്നു. നടന്‍ ജഗപതി ബാബു സ്വീകരണ സംഘത്തിനൊപ്പം ചേര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ജഗപതി ബാബു നേരത്തെ രജനീകാന്തിനൊപ്പം ലിംഗയില്‍ അഭിനയിച്ചിരുന്നു. വിജയ് സേതുപതി- ശ്രുതി ഹാസന്‍ ചിത്രം ലാബത്തിലും നടന്‍ അഭിനയിക്കുന്നുണ്ട്.
 
ചെന്നൈയില്‍ ചിത്രീകരണത്തിനായി വലിയ സെറ്റുകള്‍ക്ക് ഒരുക്കിയിട്ടുണ്ട്. രജനിക്കൊപ്പമുള്ള ചില പ്രധാന രംഗങ്ങള്‍ ഇവിടെ ചിത്രീകരിക്കും. ബാക്കിയുള്ള ഭാഗങ്ങള്‍ കോയമ്പത്തൂരിലും പൊള്ളാച്ചിയിലും വെച്ച് എടുക്കും.സണ്‍ പിക്‌ചേഴ്‌സാണ് അണ്ണാത്തെ നിര്‍മ്മിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഫാമിലി എന്റര്‍ടെയ്നറാണ് ഈ സിനിമയെന്ന് പറയപ്പെടുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍