മികച്ച പ്രകടനം പുറത്തെടുത്ത് പാര്‍വതി തിരുവോത്ത്, 'വര്‍ത്തമാനം' പ്രദര്‍ശനം തുടരുന്നു

കെ ആര്‍ അനൂപ്

ചൊവ്വ, 16 മാര്‍ച്ച് 2021 (15:26 IST)
പാര്‍വതിയുടെ വര്‍ത്തമാനം പ്രദര്‍ശനം തുടരുകയാണ്. സിദ്ദാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രത്തിലെ മൂന്നാമത്തെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. താന്‍ എടുത്ത നിലപാടിന്റെ പേരില്‍ ക്യാമ്പസില്‍ മലയാളികളടക്കമുള്ളവര്‍ ഫാസിയ സൂഫിയ എന്ന പാര്‍വതിയുടെ കഥാപാത്രത്തെ ക്യാമ്പസില്‍ ഒറ്റപ്പെടുത്തുന്ന ഒരു രംഗമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാവരും ചേര്‍ന്ന് വളഞ്ഞിട്ട് ഭീഷണിപ്പെടുത്തുമ്പോള്‍ ഫാസിയ ഒരു കാര്യം മാത്രമേ പറയുന്നുള്ളൂ 'പക്ഷേ ഞാന്‍ ഇല്ലാത്തതൊന്നും പറഞ്ഞില്ലല്ലോ' എന്ന് മാത്രം. തുടര്‍ന്ന് നടന്ന നീങ്ങുന്ന താരത്തിന്റെ കഥാപാത്രത്തെയും കാണാം. 
 
കേരളത്തില്‍നിന്ന് വിദ്യാഭ്യാസത്തിനായി ഡല്‍ഹിയിലേക്ക് എത്തുന്ന ഫാസിയ സൂഫിയയുടെ ജീവിതത്തില്‍ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് വര്‍ത്തമാനം പറയുന്നത്.ആര്യാടന്‍ ഷൗക്കത്തി എന്റെ ആണ് തിരക്കഥ.റോഷന്‍ മാത്യു, സിദ്ധീഖ്, നിര്‍മ്മല്‍ പാലാഴി എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍