മുന്നൂറോളം തിയേറ്ററുകളിലേക്ക് പാര്‍വതിയുടെ 'വര്‍ത്തമാനം', റിലീസ് മാര്‍ച്ച് 12ന് !

കെ ആര്‍ അനൂപ്

വെള്ളി, 5 മാര്‍ച്ച് 2021 (17:16 IST)
പാര്‍വ്വതി തിരുവോത്ത് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് 'വര്‍ത്തമാനം'. ചിത്രം തിയറ്ററുകളിലേക്ക് എത്തുകയാണ്. മാര്‍ച്ച് 12 ന് പ്രദര്‍ശനത്തിനെത്തും. സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രം ദില്ലിയിലെ ഒരു സര്‍വ്വകലാശാലയില്‍ നടക്കുന്ന സമരവും അതിനുള്ളിലെ രാഷ്ട്രീയവും തുറന്നുകാണിക്കുന്നു ഉണ്ടെന്നാണ് കേള്‍ക്കുന്നത്.മുന്നോറോളം തിയേറ്ററുകളിലായാണ് വര്‍ത്തമാനം പ്രദര്‍ശനത്തിനെത്തുന്നത്.
 
ആര്യാടന്‍ ഷൗക്കത്തിന്റെ ആണ് തിരക്കഥ.ഫൈസാ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ത്ഥിയായാണ് പാര്‍വതി എത്തുന്നത്.റോഷന്‍ മാത്യു, സിദ്ധീഖ്, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍