മീ ടൂ എന്ന് പറഞ്ഞ് നടക്കുന്ന ഇന്നത്തെ പെണ്ണുങ്ങൾക്കറിയാമോ എന്റെ സാഹചര്യങ്ങൾ, കെപിഎസി ലളിതയ്‌ക്കെതിരെ പ്രതിഷേധം

Webdunia
ഞായര്‍, 30 മെയ് 2021 (13:46 IST)
മീ ടു മീവ്‌മെന്റിനെതിരെ അവഹേളന പ്രസ്‌താവന നടത്തിയ കെപിഎ‌സി ലളിതയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. ചെറുപ്പത്തിൽ ഡാൻസ് പഠിക്കാൻ ചേർന്നതിന്റെ അനുഭവം പങ്കുവെച്ചുകൊണ്ടാണ് മീടു മീവ്‌മെന്റ് നടത്തുന്നവർക്കെതിരായി കെപിഎ‌സി ലളിതയുടെ പ്രസ്‌താവന.
 
അച്ഛന്‍ എന്നെ ഡാന്‍സ് ക്ലാസില്‍ ചേര്‍ത്തപ്പോള്‍ കുടുംബക്കാരും അയല്‍വാസികളും തട്ടിക്കയറി. പെണ്‍കുട്ടികളുണ്ടെങ്കില്‍ സിനിമയില്‍ അഴിഞ്ഞാടാന്‍ വിടുന്നതിനേക്കാള്‍ കടലില്‍ കൊണ്ടുപോയി കെട്ടിതാഴ്‌ത്തുന്നതാണ് നല്ലത് എന്നാണ് പറഞ്ഞത്. കലാഹൃദയമുള്ള അച്ഛൻ അനുകൂലിച്ചതുകൊണ്ട് മാത്രാമാണ് ഞാനൊരു കലാകാരിയായത്. മീടുവുമായി നടക്കുന്ന ഇന്നത്തെ പെണ്ണുങ്ങൾക്കറിയാമോ എന്റെ സാഹചര്യങ്ങൾ എന്നായിരുന്നു കെ‌പി‌എ‌സി ലളിതയുടെ പരാമർശം.
 
മലയാള മനോരമയില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ കെപിഎസി ലളിതയ്ക്കെതിരായ പ്രതിഷേധം.

അനുബന്ധ വാര്‍ത്തകള്‍

Next Article