അഭിപ്രായ സ്വാതന്ത്രത്തിന് ഭീഷണിയാകുന്ന നിയന്ത്രണങ്ങളിൽ ആശങ്കയെന്ന് ട്വിറ്റർ

വ്യാഴം, 27 മെയ് 2021 (14:16 IST)
സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കുന്ന ഇന്ത്യയിലെ പുതിയ നിയമത്തിനെതിരെ ട്വിറ്റർ. ഇന്ത്യയിലെ ജനങ്ങൾക്ക് തങ്ങളുടെ സേവനം ഉറപ്പുവരുത്തുന്നതിനായി നിയമങ്ങൾ അനുസരിക്കാൻ ശ്രമിക്കാമെന്ന് അറിയിച്ച ട്വിറ്റർ അഭിപ്രായസ്വാതന്ത്ര്യത്തിന് തടസ്സമാകുന്ന നിയന്ത്രണങ്ങളിൽ ആശങ്കപ്പെടുന്നതായും വ്യക്തമാക്കി.
 
കോൺഗ്രസ് ടൂൾക്കിറ്റ് വിവാദത്തെ തുടർന്ന് കേന്ദ്രസർക്കാരുമായി ഉരസിനിൽക്കുന്നതിനിടയിലാണ് പുതിയ ഡിജിറ്റൽ നിയമങ്ങളെ പറ്റി ട്വിറ്റർ നിലപാടറിയിച്ചത്. ഇന്ത്യയിലെ സേവനങ്ങൾ തുടരുന്നതിനായി നിയമങ്ങൾ പിന്തുടരാൻ ഞങ്ങൾ ശ്രമിക്കും. എന്നാൽഅഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കുക, നിയമപ്രകാരം സ്വകാര്യത സംരക്ഷിക്കുക തുടങ്ങിയവ ഞങ്ങൾ തുടരും. ട്വിറ്റർ വക്താവ് വ്യക്തമാക്കി.
 
ഇപ്പോൾ ഇന്ത്യയിലെ ഞങ്ങളുടെ ജീവനക്കാരെ സംബന്ധിച്ച സംഭവങ്ങളിലും, ഞങ്ങൾ സേവനം നൽകുന്ന ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളിയിലും ഞങ്ങൾ ആശങ്കാകുലരാണ്. പോലീസ് ഭയപ്പെടുത്തൽ തന്ത്രങ്ങൾ ഉപയോഗിക്കുന്നതിലും ഐടി നിയമത്തിലെ പ്രധാന ഘടകങ്ങൾ സംബന്ധിച്ചും തങ്ങൾക്ക് ആശങ്കയുണ്ടെന്നും ട്വിറ്റർ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍