നിങ്ങളുടെ ഇഷ്‌ടങ്ങൾക്കനുസരിച്ച് എന്റെ കാര്യങ്ങൾ തീരുമാനിക്കരുത്: പൊട്ടിത്തെറിച്ച് ഭുവനേശ്വർ കുമാർ

ഞായര്‍, 16 മെയ് 2021 (17:27 IST)
ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടം ലഭിക്കാത്തതിനെ തുടർന്ന് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും താൻ വിരമിക്കുന്നതായുള്ള റിപ്പോർട്ടുകളോട് പ്രതികരിച്ച് ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാർ. ഇത്തരം വാർത്തകളിൽ യാതൊരുവിധ സത്യവുമില്ലെന്നും നിങ്ങളുടെ അനുമാനങ്ങൾക്കനുസരിച്ച് ഇഷ്ടമുള്ളത് എഴുതിപ്പിടിപ്പിക്കരുതെന്നും ഭുവി ട്വിറ്ററിൽ കുറിച്ചു.
 
ഞാന്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കില്ലെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിന് വ്യക്തത വരുത്തേണ്ടതുണ്ട്. ക്രിക്കറ്റിലെ 3 ഫോർമാറ്റിലും കളിക്കാൻ ഞാൻ തയ്യാറാണ്. നിങ്ങളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് വാർത്തയുണ്ടാക്കരുത് എന്നാണ് എനിക് പറയാനുള്ളത്. ഭുവി കുറിച്ചു.
 
ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനുമുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ഭുവിയ്ക്ക് ഇടംലഭിച്ചിരുന്നില്ല. ഇതോടെയാണ് താരം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്നും ഇനി നിശ്ചിത ഓവര്‍ ക്രിക്കറ്റ് മാത്രമായിരിക്കും കളിക്കുക എന്ന തരത്തിൽ വാര്‍ത്തകള്‍ വന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍