ഫെബ്രുവരി 25നാണ് കേന്ദ്രം ഡിജിറ്റൽ മാധ്യമ ധാർമികതാ കോഡ് കൊണ്ടുവന്നത്. ഡിജിറ്റൽ ന്യൂസ് ഓർഗനൈസേഷനുകൽ, സാമൂഹികമാധ്യമങ്ങൾ, ഒടിടി സ്ട്രീമിങ്ങ് തുടങ്ങിയ സേവനങ്ങളെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ചട്ടം. നേരത്തെ ഈ നിയമവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ പ്രബല കമ്പനികളോട് തത് സ്ഥിതി റിപ്പോർട്ട് ഉടൻ നൽകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.
ഇതിനെതിരെ വാട്ട്‌സ്ആപ്പ് നൽകിയ ഹർജി ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. നിയമം നടപ്പിലാക്കുന്നതിൽ ആശങ്കയുള്ളതായി ട്വിറ്ററും പ്രസ്‌താവനയിറക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ ന്യൂസ്,ഒടിടി പ്ലാറ്റ്‌ഫോമുകള്‍ 15 ദിവസത്തിനുളളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.