കൊവിഡ് വായുവിലൂടെയും പകരും: മാർഗനിർദേശങ്ങളിൽ മാറ്റംവരുത്തി കേന്ദ്രം

ബുധന്‍, 26 മെയ് 2021 (20:09 IST)
കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ബുധനാഴ്ച പുറത്തിറക്കിയ കോവിഡ് 19 ചികിത്സാ മാർഗനിർദേശങ്ങൾ സംബന്ധിച്ച റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച പരാമർശമുള്ളത്.
 
വൈറസ് വായുവിലൂടെയും രോഗബാധിതനായ വ്യക്തി ചുമയ്ക്കുകയോ തുമ്മുകയോ സംസാരിക്കുകയോ ചെയ്യുമ്പോൾ പുറത്തുവരുന്ന ദ്രവകണങ്ങളിലൂടെയും പകരുമെന്നാണ് പുതിയ റിപ്പോർട്ടിൽ പറയുന്നത്. അടുത്ത സമ്പർക്കത്തിലൂടെ മാത്രമെ കൊവിഡ് വരുള്ളുവെന്ന ധാരണകളെ തിരുത്തികുറിക്കുന്നതാണ് പുതിയ റിപ്പോർട്ട്.
 
കൊവിഡ് രോഗികളുടെ ള ദ്രവകണങ്ങൾ പ്രതലങ്ങളിൽ ഉണ്ടായേക്കാം. ഈ പ്രതലങ്ങളിൽ സ്പർശിച്ച കൈകൾ ഉപയോഗിച്ച് മൂക്കിലോ, വായിലോ, കണ്ണുകളിലോ സ്പർശിക്കുന്നതിലൂടെ വൈറസ് പകരുമെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നാഷണൽ ക്ലിനിക്കൽ ക്ലിനിക്കൽ മാനേജ്മെന്റ് പ്രോട്ടോക്കോളിൽ പറഞ്ഞിരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍