ബംഗാളി നടി കോയൽ മാല്ലിക്കിനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. കോയലിന്റെ പിതാവും പ്രശസ്ത നടനുമായ രഞ്ജിത്ത് മല്ലിക്, മാതാവ് ദീപാ മല്ലിക്, ഭർത്താവും നിർമാതാവുമാവുമായ നിസ്‌പാൽ സിംഗ് എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.