ദുല്‍ഖറിന്റെ 'കിംഗ് ഓഫ് കൊത്ത'യില്‍ പ്രസന്നയും, നടന്‍ എത്തുന്നത് പോലീസ് യൂണിഫോമില്‍

കെ ആര്‍ അനൂപ്
വെള്ളി, 6 ജനുവരി 2023 (15:07 IST)
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന പുതിയ സിനിമയാണ് 'കിംഗ് ഓഫ് കൊത്ത'. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴ് നടന്‍ പ്രസന്നയും.
 
പ്രസന്ന വൈകാതെ തന്നെ ചിത്രീകരണ സംഘത്തിനൊപ്പം ചേരും. നടന്‍ ഇപ്പോള്‍ കാരക്കുടിയിലാണെന്നും ജനുവരി അഞ്ചനൊപ്പം ടീമിനൊപ്പം ചേരുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കേരള പോലീസ് ഉദ്യോഗസ്ഥനായി വേഷമിടും. 25 മുതല്‍ 30 ദിവസത്തെ ചിത്രീകരണം ഉണ്ടാകും.ഷബീര്‍ കല്ലറക്കല്‍, ഗോകുല്‍ സുരേഷ്, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്. സെപ്റ്റംബറില്‍ കാരക്കുടിയില്‍ ചിത്രീകരണം ആരംഭിച്ചിരുന്നു.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article