Kili Paul: കിലി പോളിന്റെ കേരളത്തിലേക്കുള്ള വരവ് വെറുതെയല്ല, മലയാള സിനിമയിലെ അരങ്ങേറ്റം ഉടന്‍, താരനിരയില്‍ അനാര്‍ക്കലി മരയ്ക്കാരടക്കമുള്ള താരങ്ങള്‍

അഭിറാം മനോഹർ

ഞായര്‍, 18 മെയ് 2025 (16:18 IST)
നാല് വര്‍ഷത്തിലേറെയായി മലയാളികള്‍ നെഞ്ചിലേറ്റിയ ടാന്‍സാനിയന്‍ നിന്നുള്ള സോഷ്യല്‍ മീഡിയ താരമാണ് കിലി പോള്‍. റീല്‍സിലൂടെയാണ് ശ്രദ്ധ പിടിച്ചുപറ്റിയ കിലി പോള്‍ മലയാളികള്‍ക്ക്  ഉണ്ണിയേട്ടനാണ്. ആദ്യമെല്ലാം ഹിന്ദി ?ഗാനങ്ങള്‍ക്ക് ലിപ് സിങ്ക് ചെയ്തും ?ഡാന്‍സ് ചെയ്തുമാണ് ഇദ്ദേഹം വൈറലായതെങ്കിലും പിന്നീട് മറ്റ് ഇന്ത്യന്‍ ഭാഷയിലെ ഗാനങ്ങള്‍ക്കായും കിലി പോള്‍ റീലുകള്‍ ചെയ്ത് തുടങ്ങി. മലയാളം പാട്ടുകള്‍ക്ക് ലിപ് സിങ്ക് ചെയ്ത് തുടങ്ങിയതോടെയാണ് താരം  കേരളത്തിലും വൈറലായി മാറിയത്.
 
കഴിഞ്ഞ ദിവസം കിലി കേരളത്തിലേക്ക് ഉടനെ വരുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ കിലി പോള്‍ പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസം താരം കേരളത്തില്‍ എത്തുകയും ചെയ്തിരുന്നു. സതീഷ് തന്‍വി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാനായാണ് കിലി കേരളത്തിലെത്തിയിരിക്കുന്നത്. പ്രൊഡക്ഷന്‍ നമ്പര്‍ 1 എന്നാണ് ചിത്രത്തിന് താല്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അല്‍ത്താഫ് സലിം, ജോമോന്‍ ജ്യോതിര്‍, അനാര്‍ക്കലി മരിക്കാര്‍, അസീസ് നെടുമങ്ങാട്, അന്ന പ്രസാദ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.എലമെന്റ്‌സ് ഓഫ് സിനിമയുടെ ബാനറില്‍ എം ശ്രീരാജ് ആണ് ചിത്രം നിര്‍മിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍