Kili Paul: 'ഉണ്ണിയേട്ടൻ മടങ്ങിവന്നു മക്കളെ...': കിലി പോൾ കേരളത്തിൽ, കാണാൻ ആവേശത്തോടെ മലയാളികൾ

നിഹാരിക കെ.എസ്

ശനി, 17 മെയ് 2025 (10:50 IST)
കഴിഞ്ഞ നാല് വർഷത്തിലേറെയായി മലയാളികൾ നെഞ്ചിലേറ്റിയ ടാൻസാനിയൻ താരമാണ് കിലി പോൾ . റീൽസിലൂടെയാണ് കിലി പോൾ ശ്രദ്ധേയനായത്. മലയാളികൾക്ക് കിലി പോൾ ഇപ്പോൾ ഉണ്ണിയേട്ടനാണ്. ആദ്യമെല്ലാം ഹിന്ദി ​ഗാനങ്ങൾക്ക് ലിപ് സിങ്ക് ചെയ്തും ​ഡാൻസ് ചെയ്തുമാണ് ഇദ്ദേഹം വൈറലായത്. പിന്നീട്, ഇന്ത്യയിലെ ഭൂരിഭാ​ഗം ഭാഷകളിലും കിലി റീൽസ് ചെയ്തുതുടങ്ങി. 
 
മലയാളികൾ നിരവധി പേർ അദ്ദേഹത്തെ ഫോളോ ചെയ്യുന്നുണ്ട്. ബ്ലോക് ബസ്റ്റർ ഹിറ്റായി മാറിയ തുടരുമിലെ ​ഗാനങ്ങളുമായാണ് അടുത്തിടെ കിലി എത്തിയതും. ഈ വീഡിയോയ്ക്ക് തഴെ തരുൺ മൂർത്തി കമന്റിടുകയും ചെയ്തിരുന്നു. ഇന്ത്യയെ ഏറെ സ്നേഹിക്കുന്ന കിലി ഇപ്പോൾ കേരളത്തിൽ എത്താൻ പോവുകയാണ്. ഇന്ന് കിലി കേരളത്തിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. 
 
കേരളക്കരയിൽ താൻ എത്തുന്നുവെന്ന് അറിയിച്ച് ഫ്ലൈറ്റിൽ ഇരിക്കുന്ന ഫോട്ടോയും കിലി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ഉണ്ണിയേട്ടനെ സ്വാ​ഗതം ചെയ്തു കൊണ്ട് കമന്റുകൾ രേഖപ്പെടുത്തുന്നത്. 'മലയാള മണ്ണിലേക്ക് ഉണ്ണിയേട്ടന് സ്വാ​ഗതം', എന്നാണ് പലരും കമന്റ് ബോക്സ് കുറിക്കുന്നത്. അതേസമയം, കിലി മലയാള സിനിമയിൽ അഭിനയിക്കാനാണ് വരുന്നതെന്ന തരത്തിലും അഭ്യൂഹങ്ങൾ നടക്കുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍