Thug Life Trailer: 'വളര്‍ത്തുമകനും അച്ഛനും തമ്മില്‍ അടിയോ?' തഗ് ലൈഫ് ട്രെയ്‌ലര്‍ കാണാം

രേണുക വേണു

ശനി, 17 മെയ് 2025 (17:51 IST)
Kamal Haasan and Simbu

Thug Life Trailer: കമല്‍ഹാസനും മണിരത്‌നവും ഒന്നിക്കുന്ന 'തഗ് ലൈഫ്' ട്രെയ്‌ലര്‍ റിലീസ് ചെയ്തു. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ നിന്ന് സിനിമയുടെ കഥ പൂര്‍ണമായി മനസിലാക്കാന്‍ സാധിച്ചെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. കമല്‍ഹാസനും സിമ്പുവും (സിലമ്പരശന്‍) വളര്‍ത്തച്ഛനും മകനുമായാണ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്നാണ് സൂചന. 
 
പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കമല്‍ഹാസനും സിമ്പുവും തമ്മിലുള്ള പോര് ട്രെയ്‌ലറില്‍ കാണിക്കുന്നുണ്ട്. മലയാളത്തില്‍ നിന്ന് ജോജു ജോര്‍ജ്ജും ഐശ്വര്യ ലക്ഷ്മിയും തഗ് ലൈഫില്‍ അഭിനയിച്ചിരിക്കുന്നു. തൃഷയും അഭിരാമിയുമാണ് നായികമാര്‍. 


രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് എ.ആര്‍.റഹ്‌മാന്‍. രവി കെ ചന്ദ്രന്‍ ഛായാഗ്രഹണം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍