തമിഴ് സിനിമ ഈ വര്‍ഷം ഏറ്റവും കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് മണിരത്‌നവും കമല്‍ ഹാസനും ഒന്നിക്കുന്ന തഗ് ലൈഫ് എന്ന സിനിമ. കമല്‍ഹാസനൊപ്പം ചിമ്പു, തൃഷ, ജോജു ജോര്‍ജ്, അശോക് സെല്‍വന്‍ തുടങ്ങി വലിയ താരനിര തന്നെ സിനിമയിലുണ്ട്. ജൂണില്‍ സിനിമ റിലീസ് ചെയ്യാനിരിക്കെ സിനിമയെ പറ്റിയുള്ള തന്റെ പ്രതീക്ഷകള്‍ പങ്കുവെച്ചിരിക്കുകയാണ് സിനിമയിലെ നായകനായ കമല്‍ഹാസന്‍. സ്ഥിരം കാണുന്ന രീതിയിലുള്ള സിനിമയാകില്ല തഗ് ലൈഫെന്നും പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്ന സിനിമയായിരിക്കുമെന്നും കമല്‍ഹാസന്‍ പറയുന്നു.
ഒരു ദീപാവലിക്ക് വാങ്ങിയ ഷര്‍ട്ട് അടുത്ത ദീപാവലിക്ക് നമ്മള്‍ വാങ്ങാറില്ലല്ലോ. അതുപോലെ തന്നെ ഈ സിനിമയും വ്യത്യസ്തമായിരിക്കും. ഈ സിനിമ ഓടുമോ എന്ന സംശയമൊന്നും എനിക്കില്ല. ഇത് ഓടും. അത്രയും കോണ്‍ഫിഡന്‍സ് എന്താണെന്ന് ചോദിച്ചാല്‍. ഞങ്ങള്‍ സിനിമയുടെ ഫാന്‍സാണ്. വിദേശത്ത് പോയാലും സിനിമയെ പറ്റി മാത്രമാണ് സംസാരിക്കാറുള്ളത്. എന്റെ ജീവനാണ് സിനിമ. ഈ സിനിമ നിങ്ങള്‍ക്ക് ഇഷ്ടമാകുമെന്ന പൂര്‍ണവിശ്വാസം എനിക്കുണ്ട്. തഗ് ലൈഫ് സിനിമയുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ നടത്തിയ പ്രസ് മീറ്റില്‍ കമല്‍ഹാസന്‍ പറഞ്ഞു.