അദ്ദേഹം വിളിച്ചാൽ കഥയോ കഥാപാത്രമോ ചോദിക്കാതെ ഞാൻ യെസ് പറയും: ഐശ്വര്യ ലക്ഷ്മി

നിഹാരിക കെ.എസ്

വെള്ളി, 31 ജനുവരി 2025 (12:10 IST)
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി. ആഷിഖ് അബുവിന്റെ മായാനദിയാണ് ഐശ്വര്യയെ ശ്രദ്ധേയയാക്കിയത്. പിന്നീട് കൈ നിറയെ ചിത്രങ്ങളായിരുന്നു. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും ഐശ്വര്യ അഭിനയിച്ചു. മണിരത്‌നത്തിന്റെ പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിലും നടി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 
 
ഇപ്പോഴിതാ, മണിരത്നമാണ് തന്റെ വിദ്യാലയമെന്ന് പറയുകയാണ് ഐശ്വര്യ. മണിരത്നം അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ വിളിച്ചാൽ കഥയോ കഥാപാത്രമോ ചോദിക്കാതെ തന്നെ താൻ യെസ് പറയുമെന്നാണ് ഐശ്വര്യ പറയുന്നത്. അദ്ദേഹത്തിന്റെ സിനിമയിൽ ഒരു ഭാഗത്ത് എവിടെയെങ്കിലും നിൽക്കാൻ അവസരം കിട്ടിയാൽ പോലും ആ അവസരം താൻ സന്തോഷത്തോടെ സ്വീകരിക്കുമെന്നാണ് നടി പറയുന്നത്. 
 
നിലവിൽ കമൽഹാസൻ-മണിരത്നം സിനിമയിൽ അഭിനയിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. തഗ് ലൈഫ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ തൃഷയാണ് നായിക. വർഷങ്ങൾക്ക് ശേഷം മണിരത്നവും കമൽ ഹാസനും ഒന്നിക്കുന്ന ചിത്രമാണിത്.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍