പണ്ട് മെലിഞ്ഞിരിക്കുന്നതായിരുന്നു ഭംഗി, തടിയില്ലെന്ന് പറഞ്ഞ് ഇഞ്ചക്ഷൻ എടുക്കേണ്ടി വന്നിട്ടുണ്ട്: ഷീല

അഭിറാം മനോഹർ

ഞായര്‍, 20 ഏപ്രില്‍ 2025 (15:35 IST)
ഇന്ന് സിനിമാലോകത്ത് നായികമാരാകാന്‍ ഫിറ്റ്‌നസ് കാര്യമായി ശ്രദ്ധിക്കുന്നവരാണ് എല്ലാ നടിമാരും. വണ്ണം കൂടിയ നടിമാര്‍ ഉണ്ടെങ്കില്‍ പോലും അധികം പേരും ഫിറ്റ്‌നസിനും ശരീരസൗന്ദര്യത്തിനും പ്രാധാന്യം നല്‍കുന്നവരാണ്. മെലിഞ്ഞിരിക്കുന്ന നായികമാര്‍ക്കാണ് ഇന്ന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നത്. എന്നാല്‍ തങ്ങള്‍ അഭിനയിച്ചിരുന്ന കാലത്ത് നായികയാകണമെങ്കില്‍ അല്പം വണ്ണം കൂടി ആവശ്യമായിരുന്നുവെന്ന് പറയുകയാണ് പഴയകാല നായിക നടിയായിരുന്ന ഷീല.
 
 എന്റെ കാലത്തൊക്കെ വണ്ണമായിരുന്നു ഭംഗി. ശരീരമൊക്കെ നല്ല കൊഴുത്തിരിക്കണം. ഇപ്പോള്‍ സ്ലിം ബ്യൂട്ടിയൊക്കെ വന്നു. തോളിലെ എല്ല് കാണണം. കാലൊക്കെ മെലിഞ്ഞ് തവളകാല് പോലെയിരിക്കണം എന്നായി. പക്ഷേ അന്ന് നല്ല വണ്‍നം ഏണം. ഒരു പെണ്ണിനെ കെട്ടിപിടിച്ചാല്‍ ഇപ്പോള്‍ എല്ലേ ഉള്ളു. ഞാന്‍ വരുന്ന കാലത്ത് അംബിക, സാവിത്രി, ഭാനുമതി തുടങ്ങിയ നടിമാരായിരുന്നു. അവരൊക്കെ തടിയുള്ളവരാണ്. ഞാന്‍ മാത്രമായിരുന്നു മെലിഞ്ഞ നായിക. അങ്ങനെ മെലിഞ്ഞിരുന്നാല്‍ നായികയാവാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഇഞ്ചക്ഷന്‍ എടുക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെ വണ്ണം വെച്ചു. ചെമ്മീനിലൊക്കെ ഇഞ്ചക്ഷന്‍ ചെയ്താണ് വണ്ണം വന്നത്.ഷീല പറയുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍