എമ്പുരാന് സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിക്കുമ്പോഴും പൃഥ്വിരാജിന്റെ മേക്കിങ് ക്വാളിറ്റിയെ കുറിച്ച് പ്രേക്ഷകര്‍ക്കു ഒരേ അഭിപ്രായമാണ്. തിരക്കഥ ശരാശരിയില്‍ ഒതുങ്ങിയപ്പോള്‍ സാങ്കേതികത്തികവില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും പൃഥ്വി തയ്യാറായിട്ടില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. സംവിധായകന്‍ പൃഥ്വിരാജ് മലയാളത്തിന്റെ ഐക്കണ്‍ ആയി മാറിയിരിക്കുകയാണ്. അതിനിടയിലാണ് പൃഥ്വിരാജിന്റെ പഴയൊരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
മലയാള സിനിമ തന്റെ പേരില്‍ എവിടെയെങ്കിലും അറിയപ്പെടുമെന്നാണ് ഈ അഭിമുഖത്തില്‍ പൃഥ്വിരാജ് പറയുന്നത്. കൈരളി ടിവിക്ക് വേണ്ടി ജോണ്‍ ബ്രിട്ടാസാണ് അന്ന് അഭിമുഖം നടത്തിയത്. ' ഞാന്‍ എന്റെ അഭിനയ ജീവിതം തീരുന്നതിനു മുന്‍പ് മലയാള സിനിമ എന്റെ പേരില്‍ എവിടെയെങ്കിലും അറിയപ്പെടും. അത് വാശിയാണ്, കോണ്‍ഫിഡന്‍സാണ്, വിശ്വാസമാണ്. മലയാള സിനിമയ്ക്ക് എനിക്ക് തിരിച്ചു കൊടുക്കാന്‍ പറ്റുന്ന ഏക സമര്‍പ്പണമാണ്.' പൃഥ്വിരാജ് പറയുന്നു. അന്ന് പറഞ്ഞ കാര്യങ്ങളെല്ലാം വര്‍ഷങ്ങള്‍ക്കു ശേഷം അതേപടി സാധ്യമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്.