എല്ലും പല്ലുമൊക്കെ പോയി പ്രമുഖരായ നാലഞ്ച് നടന്മാർ ചാവുമ്പോൾ മലയാള സിനിമ രക്ഷപ്പെടും: ശാന്തിവിള ദിനേശ്

അഭിറാം മനോഹർ

വെള്ളി, 18 ഏപ്രില്‍ 2025 (20:26 IST)
മലയാള സിനിമയില്‍ ലഹരി ഉപയോഗിക്കുന്ന നാല് മുന്‍നിര നായക നടന്മാരുടെ എല്ലും പല്ലും പൊടിഞ്ഞ് മരിക്കാരായെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. വിന്‍സി അലോഷ്യസ് നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നല്‍കിയ പരാതിയുടെ പശ്ചാത്തലത്തിലാണ് ശാന്തിവിള ദിനേശിന്റെ പ്രതികരണം. മലയാള സിനിമയ്ക്ക് വലിയ സംഭാവനകള്‍ നല്‍കുന്ന നാലഞ്ച് നായകന്മാരെങ്കിലും ചാവുമ്പോള്‍ മലയാള സിനിമ ലഹരിയില്‍ നിന്നും രക്ഷപ്പെടുമെന്നാണ് ഫില്‍മി ബീറ്റിന് നല്‍കിയ അഭിമുഖത്തിലെ ദിനേശിന്റെ പ്രതികരണം.
 
 മലയാള സിനിമയില്‍ ലഹരി ഉപയോഗത്തില്‍ മുന്നില്‍ നില്‍ക്കുന്നത് പ്രമുഖരായ നാല് നായകന്മാരാണ്.മലയാള സിനിമയില്‍ അടുത്ത കാലത്ത് തന്നെ നോക്കിക്കോളു, എല്ലും പല്ലുമൊക്കെ പോയി ദ്രവിച്ച് സ്വബോധമില്ലാതെ ഒരു നാലഞ്ചെണ്ണം ചാകും. മലയാള സിനിമയ്ക്ക് വലിയ സംഭാവനകള്‍ നല്‍കുന്ന നാലഞ്ച് നായകന്മാര്‍ ചാവും. അതോടെ മലയാള സിനിമ രക്ഷപ്പെടും. ഷൈന്‍ ലഹരി ഉപയോഗിക്കുന്ന ആളാണെങ്കിലും പ്രതിഫലകാര്യത്തില്‍ സംവിധായകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ആളല്ല.
 
 ഷൈന്‍ ടോമിനെതിരെ പരാതിയുണ്ടെങ്കില്‍ സംഭവ ദിവസം തന്നെ വിന്‍സി അത് ചെയ്യണമായിരുന്നു. മാസങ്ങള്‍ കഴിഞ്ഞല്ല കാര്യങ്ങള്‍ പറയേണ്ടത്. ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ അപ്പോള്‍ തന്നെ നടപടി വേണം. പിന്നീടുള്ള തുറന്ന് പറച്ചിലുകള്‍ കൊണ്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഈ പ്രശ്‌നത്തില്‍ നഷ്ടം വിന്‍സിക്ക് മാത്രമായിരിക്കും. ഇനി വലിയും കുടിയുമുള്ളവര്‍ സെറ്റിലേക്ക് വിന്‍സിയെ വിളിക്കില്ല. വായില്‍ വെള്ളപ്പൊടി വീണെന്ന് പറഞ്ഞ് കേസ് എടുക്കാന്‍ പറ്റില്ല. അത് ഗ്ലൂക്കോസ് തിന്നിട്ട് ചുമ വന്നപ്പോള്‍ ചുമച്ചതാണെങ്കിലോ.
 
 പണ്ട് ലഹരി ഉപയോഗിച്ചിരുന്നവരൊക്കെ ആദ്യ പരിഗണന നല്‍കിയിരുന്നത് സിനിമയ്ക്കാണ്. സിനിമയ്ക്ക് ശേഷം ലഹരി ഉപയോഗിക്കുന്നവരായിരുന്നു അവര്‍. ഇന്നത്തെ കാലത്ത് ലഹരി കഴിഞ്ഞ് മതി സിനിമ എന്ന നിലപാടാണ്. അതിപ്പോള്‍ നിര്‍മാതാക്കളായാലും അഭിനേതാക്കളായാലും സംവിധായകരായാലും ലഹരി കഴിഞ്ഞെയുള്ളു സിനിമ. ശാന്തിവിള ദിനേശ് പറയുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍