ഹിന്ദിയിലും തെലുങ്കിലും തമിഴിലുമെല്ലാം തന്റെ അഭിനയമികവ് കൊണ്ടും സൗന്ദര്യം കൊണ്ടും പ്രശംസ നേടിയ താരമാണ് പൂജ ഹെഗ്‌ഡേ. അലാ വൈകുണ്ടപുരം എന്ന സിനിമയിലൂടെ തെലുങ്ക് പ്രേക്ഷകര്‍ക്കും ബീസ്റ്റിലൂടെ തമിഴ് പ്രേക്ഷകര്‍ക്കും പൂജ പ്രിയങ്കരിയാണ്. ഇപ്പോഴിതാ സൂര്യ ചിത്രമായ റെട്രോയിലൂടെ വീണ്ടും ഞെട്ടിക്കാന്‍ തയ്യാറെടുക്കുകയാണ് പൂജ.
സിനിമകളില്‍ സജീവമാണെങ്കിലും 2022 മുതല്‍ തെലുങ്ക് സിനിമകളിലൊന്നും തന്നെ പൂജ കരാര്‍ ഒപ്പിട്ടിട്ടില്ല. ഇപ്പോഴിതാ അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് നടി. റെട്രോ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് എന്തുകൊണ്ട് തെലുങ്ക് സിനിമകളില്‍ നിന്നും മാറിനില്‍ക്കുന്നു എന്നതിനെ പറ്റി താരം തുറന്ന് സംസാരിച്ചത്.