'കണ്ണൂര്‍ സ്‌ക്വാഡ്' റിലീസ് എപ്പോള്‍ ? മമ്മൂട്ടി ആരാധകരുടെ കാത്തിരിപ്പ്, ഒടുവില്‍ സിനിമ തിയറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്
ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (11:22 IST)
നവാഗതര്‍ക്ക് എന്നും അവസരം കൊടുക്കുന്ന നടനാണ് മമ്മൂട്ടി. പുതുമുഖ സംവിധായകര്‍ക്ക് തന്നെ വച്ച് സിനിമ ചെയ്യാന്‍ അദ്ദേഹം അവസരം നല്‍കാറുണ്ട്. ഇനി വരാനിരിക്കുന്ന മെഗാസ്റ്റാര്‍ ചിത്രമായ 'കണ്ണൂര്‍ സ്‌ക്വാഡ്' സംവിധാനം ചെയ്തിരിക്കുന്നതും നവാഗതനായ റോബി വര്‍ഗീസ് രാജാണ്. ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
 
'കണ്ണൂര്‍ സ്‌ക്വാഡ്'മമ്മൂട്ടിയുടെ അടുത്തത് എത്തും എന്നാണ് കേള്‍ക്കുന്നത്. റിലീസ് സ്ഥിതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നേരത്തെ ആരാധകര്‍ തുടങ്ങിയതാണ്. അത് അവസാനിപ്പിക്കാനുള്ള സമയമായി എന്ന സൂചന നല്‍കിക്കൊണ്ട് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ മമ്മൂട്ടി പങ്കിട്ടു. ഈ മാസം തന്നെ സിനിമ തിയറ്ററുകളില്‍ എത്തുമെന്ന് മമ്മൂട്ടി ഉറപ്പു നല്‍കി. സിനിമ ഉടന്‍ തിയറ്ററില്‍ എത്തുമെന്ന് 
 ചിത്രം ഉടന്‍ തിറ്ററില്‍ എത്തുമെന്നാണ് മമ്മൂട്ടി പോസ്റ്ററിനൊപ്പം കുറിച്ചിരിക്കുന്നത്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article