നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ തൂങ്ങിമരിച്ച നിലയില്‍

ചൊവ്വ, 19 സെപ്‌റ്റംബര്‍ 2023 (09:47 IST)
തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ തൂങ്ങിമരിച്ചു. പ്ലസ് ടു വിദ്യാര്‍ഥിനിയായ മീര(16) യാണ് മരിച്ചത്. ചെന്നൈ ടിടികെ റോഡിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മീര ആത്മഹത്യ ചെയ്തതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ഇവര്‍ ചികിത്സ തേടിയിരുന്നതായും പോലീസ് പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍