പൃഥ്വിരാജിന്റെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ‘കാളിയൻ’. ചിത്രം പ്രഖ്യാപിച്ചതു മുതൽ എല്ലാവരും ആവേശത്തിലുമാണ്. നവാഗതനായ എസ് മഹേഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തെക്കുറിച്ച് പുതിയൊരു അപ്ഡേറ്റ് വന്നിരിക്കുകയാണ്.
സിനിമയുടെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ളവ പുറത്തുവന്നിട്ടും ചിത്രത്തിൻറെ ഷൂട്ടിംഗ് ഇതുവരെ ആരംഭിക്കാൻ ആയിട്ടില്ല. അതിനാൽ തന്നെ പലരും ചിത്രം ഡ്രോപ്പ് ആയി എന്നാണ് വിചാരിക്കുന്നത്. അതിനു മറുപടി പറഞ്ഞിരിക്കുകയാണ് നിർമ്മാതാവ് രാജീവ് ഗോവിന്ദൻ.
അദ്ദേഹത്തിൻറെ ഒരു ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഒരു ആരാധകൻ ചിത്രം ഡ്രോപ്പ് ആയോ എന്ന് ചോദിച്ചു. 'ഒരിക്കലുമില്ല' എന്നാണ് നിർമ്മാതാവ് മറുപടി നൽകിയത്.
പൃഥ്വിരാജ് ആടുജീവിതം ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ തിരക്കിലായതും സിനിമ നീണ്ടു പോകുവാൻ ഇടയായി. എന്തായാലും ഒരു ഔദ്യോഗിക സ്ഥിരീകരണം വന്നതിനാൽ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. കാളിയന്‍ അടുത്ത വർഷം ആരംഭിക്കുമെന്നാണ് വിവരം.