അഞ്ചാം പാതിര നിര്‍മ്മാതാവ് ആഷിക് ഉസ്മാന്റെ അടുത്ത ചിത്രത്തില്‍ നായകന്‍ ജയസൂര്യ, പുതിയ വിവരങ്ങള്‍ !

കെ ആര്‍ അനൂപ്
ചൊവ്വ, 18 മെയ് 2021 (14:53 IST)
ജയസൂര്യ നായകനായെത്തുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. അഞ്ചാം പാതിരാ നിര്‍മ്മാതാവ് ആഷിക് ഉസ്മാനുമായി നടന്‍ കൈകോര്‍ക്കുന്നു. ഇക്കാര്യം നിര്‍മാതാവ് തന്നെയാണ് അറിയിച്ചത്. ജയസൂര്യയ്‌ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് തന്റെ അടുത്തത് എന്ന് അദ്ദേഹം പറഞ്ഞു.
 
പ്രോജക്ടിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സംവിധായകന്‍, അഭിനേതാക്കള്‍, അണിയറ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ ഉടന്‍ പുറത്തു വരുമെന്ന് പ്രതീക്ഷിക്കുന്നു. 
 
നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോയുടെ തിരക്കിലാണ് ജയസൂര്യ. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞദിവസം മമ്മൂട്ടിയാണ് പുറത്തിറക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article