ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് കൂടെ ജയിലര്‍ കാണും, സിനിമയുടെ വിജയത്തില്‍ രജനിയുടെ ആദ്യ പ്രതികരണം

കെ ആര്‍ അനൂപ്
ശനി, 19 ഓഗസ്റ്റ് 2023 (11:14 IST)
രജനികാന്ത് നായകനായി എത്തിയ 'ജയിലര്‍' രണ്ടാം വാരത്തിലും മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ഹിമാലയ സന്ദര്‍ശനത്തിനുശേഷം രജനി ഉത്തര്‍പ്രദേശില്‍ എത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിക്കുമെന്നും നടന്‍ പറഞ്ഞു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് കൂടെ ജയിലര്‍ സിനിമ കാണും. എല്ലാ ഭഗവാന്റെ അനുഗ്രഹം എന്നാണ് സിനിമയ്ക്ക് ലഭിച്ച മികച്ച പ്രതികരണങ്ങള്‍ക്ക് മറുപടിയായി രജനി പറഞ്ഞത്.സംസ്ഥാനത്തെ തീര്‍ഥാടന സ്ഥലങ്ങളും സന്ദര്‍ശിച്ച് ആകും രജനി മടങ്ങുക.
'ജയിലറി'ന്റെ കളക്ഷന്‍ 450 കോടി കടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article