ത്രില്ലറുമായി ഇന്ദ്രന്‍സ്, സൈലന്റ് വിറ്റ്നെസ് റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്
വെള്ളി, 27 ഓഗസ്റ്റ് 2021 (17:16 IST)
ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായി എത്തുന്ന മറ്റൊരു ചിത്രം കൂടി റിലീസിന് ഒരുങ്ങുന്നു.സൈലന്റ് വിറ്റ്നെസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ത്രില്ലറാണ്.
 
അനില്‍ കാരക്കുളം സംവിധാനം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സിനെ കൂടാതെ ഒരുപിടി താരങ്ങളും അണിനിരക്കുന്നു.മാലാ പാര്‍വതി, ശിവജി ഗുരുവായൂര്‍, മഞ്ജു പത്രോസ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സെപ്റ്റംബര്‍ അവസാനത്തോടെ സിനിമ റിലീസ് ചെയ്യും.ഫീല്‍ ഫ്ളയിങ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ബിനി ശ്രീജിത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article