നെഗറ്റീവ് റോളിൽ കലേഷ്,'ഇമ്പം' അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്
ചൊവ്വ, 24 ജനുവരി 2023 (11:10 IST)
ഹൃദയം സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടൻ കലേഷ് രാമാനന്ദ് നെഗറ്റീവ് റോളിൽ എത്തുന്ന പുതിയ ചിത്രമാണ് ഇമ്പം. സിനിമയുടെ അപ്‌ഡേറ്റുകൾ നടൻ കൈമാറി.
 
ഫസ്റ്റ് ലുക്കും ടീസർ ഉൾപ്പെടെയുള്ള അപ്‌ഡേറ്റുകൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം എന്ന് കലേഷ്.
 
താൻ ആദ്യമായാണ് മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് കലേഷ് പറഞ്ഞിരുന്നു. നടൻറെ ഭാഗത്തിന്റെ ഡബ്ബിങ് പൂർത്തിയായി. 
 
ശ്രീജിത്ത് ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലാലു അലക്‌സ്, ലാൽ ജോസ്, ഇർഷാദ് അലി, നവാസ് വള്ളിക്കുന്ന്, മീരാ വാസുദേവൻ, ദിവ്യ എം നായർ ,ദർശന സുദർശൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article