ഷാരൂഖ് ഖാന് കഥ ഇഷ്ടപ്പെട്ടാല്‍ അപ്പോള്‍ മുംബൈയിലേക്ക് പോകും; ആഷിഖ് അബു ചിത്രത്തെ കുറിച്ച് പുതിയ അപ്‌ഡേറ്റ്

Webdunia
ചൊവ്വ, 24 ജനുവരി 2023 (10:38 IST)
ഷാരൂഖ് ഖാനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന പുതിയ സിനിമയെ കുറിച്ചുള്ള അപ്‌ഡേറ്റ് പുറത്ത്. തിരക്കഥയുടെ വര്‍ക്കുകള്‍ നടക്കുകയാണെന്ന് ശ്യാം പുഷ്‌കരന്‍ പറഞ്ഞു. കഥ ഷാരൂഖ് ഖാന് ഇഷ്ടപ്പെട്ടാല്‍ ഉടന്‍ മുംബൈയിലേക്ക് പോകുമെന്നും ശ്യാം പുഷ്‌കരന്‍ കൂട്ടിച്ചേര്‍ത്തു. ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഷാരൂഖ് നേരത്തെ സമ്മതം മൂളിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

അനുബന്ധ വാര്‍ത്തകള്‍

Next Article