100 ആരാധകര്‍ക്ക് ഹോളിഡേ ട്രിപ്പ് ! ഓഫറുമായി നടന്‍ വിജയ് ദേവരകൊണ്ട

കെ ആര്‍ അനൂപ്
ചൊവ്വ, 27 ഡിസം‌ബര്‍ 2022 (11:03 IST)
മലയാളികളുടെയും പ്രിയ താരങ്ങളില്‍ ഒരാളാണ് വിജയ് ദേവരകൊണ്ട. ക്രിസ്മസിന് ആരാധകര്‍ക്ക് സമ്മാനവുമായി എത്തിയിരിക്കുകയാണ് താരം. 100 ആരാധകര്‍ക്ക് തന്റെ ചിലവില്‍ ഒരു ഹോളിഡേ ട്രിപ്പ് ആണ് നടന്റെ ഓഫര്‍. 
 
ട്വിറ്ററില്‍ ഒരു പോള്‍ നടത്തി കൊണ്ടാണ് വിജയ് ഇക്കാര്യം അറിയിച്ചത്. പോകണമെന്ന് ആഗ്രഹമുള്ള സ്ഥലങ്ങള്‍ വോട്ടിങ്ങിലൂടെ തെരഞ്ഞെടുക്കാം. ഇന്ത്യയിലെ മലനിരകള്‍, കടല്‍ തീരങ്ങള്‍, കള്‍ച്ചര്‍ ട്രിപ്പ്, ഇന്ത്യയിലെ മരുഭൂമികള്‍ എന്നീ ഓപ്ഷനുകളാണ് നല്‍കിയിരിക്കുന്നത്.ഇന്ത്യയിലെ മലനിരകള്‍ക്കാണ് കൂടുതല്‍ ആളുകളും വോട്ട് ചെയ്തിരിക്കുന്നത്.
<

#Deverasanta, a tradition I started 5 years ago. This year I have the nicest idea so far :)

I am going to send 100 of you on an all-expense paid holiday. Help me in choosing the destination. #Deverasanta2022https://t.co/iFl7mj6J6v

— Vijay Deverakonda (@TheDeverakonda) December 25, 2022 >
'കുഷി' റിലീസിനായി കാത്തിരിക്കുകയാണ് വിജയ് ദേവരകൊണ്ടയുടെ ആരാധകര്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article