ഗെയിം ഓഫ് ത്രോൺസ് അടക്കമുള്ള ജനപ്രിയ സീരീസുകൾ ഡിസ്നി ഹോട്ട്സ്റ്റാറിൽ നിന്നും പോകുന്നു

Webdunia
വ്യാഴം, 9 മാര്‍ച്ച് 2023 (08:58 IST)
എച്ച്ബിഒയുമായുള്ള പങ്കാളിത്തം അവസാനിച്ചതൊടെ ഡിസ്നി ഹോട്ട്സ്റ്റാറിൽ ജനപ്രിയ പരമ്പരകളായ ഗെയിം ഓഫ് ത്രോൺസ് അടക്കമുള്ള ഷോകൾ ഈ മാസം അവസാനത്തോടെ ലഭ്യമല്ലാതാകും. ചെലവ് ചുരുക്കൽ നയത്തിൻ്റെ ഭാഗമായി ഡിസ്നി പ്രഖ്യാപിച്ച നയത്തിൻ്റെ ഭാഗമായാണ് പുതിയ തീരുമാനം. മാർച്ച് 31 മുതൽ എച്ച്ബിഒ കണ്ടൻ്റുകൾ ഡിസ്നി ഹോട്ട്സ്റ്റാറിൽ ലഭ്യമല്ലാതാകും.
 
ദ ലാസ്റ്റ് ഓഫ് അസ്, സക്‌സഷൻ,ഗെയിം ഓഫ് ത്രോൺസ് എന്ന് തുടങ്ങി പല ജനപ്രിയ എച്ച്ബിഒ ഷോകളും ഇന്ത്യയിൽ എത്തിച്ചിരുന്നത് ഡിസ്നിയായിരുന്നു. എച്ച്ബിഒ കണ്ടൻ്റുകളും ഷോകളും ആമസോണിലേയ്ക്ക് മാറാൻ സാധ്യതയുള്ളതായാണ് ലഭ്യമാകുന്ന വിവരം. എച്ച്ബിഒ മാക്സിൽ വരുന്ന ഡിസി ഷോകൾ പലതും ആമസോൺ പ്രൈമിൽ ലഭ്യമാണ്. ആമസോണും എച്ച്ബിഒയും തമ്മിൽ 2022 ഡിസംബറിൽ കരാറിലെത്തിയിരുന്നു. തെരെഞ്ഞെടുത്ത വിപണികളിലേക്കാണിത്.
 
ആമസോണിനുള്ളിൽ എച്ച്ബിഒ മാക്സ് സബ്സ്ക്രൈബ് ചെയ്യാനുള്ള സംവിധാനമാകും ലഭ്യമാകുക. മാർച്ച് 31ന് ശേഷം ഇന്ത്യയിൽ എച്ച്ബിഒ ലഭ്യമല്ലാത്തതിനാൽ ഈ സേവനം ഉടനെ തന്നെ ആമസോൺ ഇന്ത്യയിൽ എത്താൻ സാധ്യതയേറെയാണ്. വർഷം 1000ത്തിലേറെ രൂപ ഇതോടെ എച്ച്ബിഒ സബ്സ്ക്രിപ്ഷനായി ഇന്ത്യയ്ക്കാർ അധികം ചെലവാക്കേണ്ടതായി വരും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article