ബാല്യകാലത്ത് നേരിടേണ്ടി വന്നലൈംഗിക അതിക്രമത്തെ പറ്റി തുറന്ന് പറഞ്ഞ് ബിജെപി നേതാവും ദേശീയ വനിതാകമ്മീഷൻ അംഗവുമായ നടി ഖുശ്ബു. എട്ടാം വയസ്സിൽ സ്വന്തം അച്ഛൻ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നും പതിനഞ്ചാം വയസ്സിൽ മാത്രമാണ് അതേപറ്റി തുറന്ന് പറയാൻ തനിക്ക് ധൈര്യം ലഭിച്ചതെന്നും മോജോ സ്റ്റോറിക്ക് വേണ്ടി ബർക്ക ദത്തുമായുള്ള അഭിമുഖത്തിൽ ഖുശ്ബു പറഞ്ഞു.
ചെറുപ്പക്കാലത്ത് ഇത്തരം അനുഭവമുണ്ടാകുമ്പോൾ അത് ആൺകുട്ടിയായാലും പെണ്ണായാലും ജീവിതകാലം വരെ മനസ്സിലുണ്ടാക്കുന്ന മുറിപ്പാട് വലുതാകുമെന്നും ഖുശ്ബു പറയുന്നു. അങ്ങേയറ്റം മോശമായ വിവാഹബന്ധമായിരുന്നു എൻ്റെ അമ്മയുടേത്. ഭാര്യയേയും മക്കളെയും തല്ലുന്നതും മകളെ ലൈംഗികമായി പീഡിപ്പിക്കുന്നത് ജന്മാവാകാശമാണെന്ന് കരുതുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു അച്ഛൻ.
എട്ടാം വയസ് മുതലാണ് ഞാൻ അച്ഛനിൽ നിന്നും പീഡനം ഏറ്റുവാങ്ങാൻ തുടങ്ങിയത്. അതിനെതിരെ ശബ്ദമുയർത്താൻ എനിക്ക് 15 വയസാകേണ്ടി വന്നു. എന്തെല്ലാം സംഭവിച്ചാലും ഭർത്താവ് ദൈവമാണെന്ന ചിത പുലർത്തിയ ആളായിരുന്നു അമ്മയെന്നതിനാൽ അച്ഛനെ പറ്റി പറയുന്നതൊന്നും അമ്മ വിശ്വസിക്കില്ലെന്ന് താൻ ഭയന്നിരുന്നതായും കുടുംബത്തിലുള്ള മറ്റുള്ളവരുടെ അധിക്ഷേപങ്ങൾ കേൾക്കേണ്ടിവരുമെന്നതുമാണ് 15 വയസ് വരെ മൗനമായിരിക്കാൻ കാരണമായതെന്നും ഖുശ്ബു പറയുന്നു.