ആര്‍ക്കെങ്കിലും പ്രശ്നം ഉണ്ടാക്കാന്‍ വേണ്ടിയല്ല ഈ സിനിമ ചെയ്യുന്നത്:വിപിന്‍ദാസ്

കെ ആര്‍ അനൂപ്
ചൊവ്വ, 3 ജനുവരി 2023 (11:10 IST)
പൃഥ്വിരാജ്-ബേസില്‍ ജോസഫ് ടീമിന്റെ 'ഗുരുവായൂരമ്പല നടയില്‍'എന്ന ചിത്രത്തിന്റെ പ്രഖ്യാപനം തന്നെ വിവാദമായി മാറിയിരുന്നു.സിനിമ കൊണ്ട് വിശ്വാസികള്‍ക്കോ അമ്പലവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്കോ ഒരു രീതിയിലുള്ള ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് സംവിധായകന്‍ വിപിന്‍ദാസ് തന്നെ പറഞ്ഞു.
 
ഇതൊരു കൊമേഷ്യല്‍ സിനിമയാണെന്നും ഒരു കല്യാണവുമായി ബന്ധപ്പെട്ട രസകരമായ സംഭവങ്ങള്‍ ആണ് ചിത്രം പറയുന്നതെന്നും വിപിന്‍ദാസ് പറയുന്നു.
 
'എല്ലാവര്‍ക്കും ഇത് ഇഷ്ടപ്പെടും എന്ന് തന്നെയാണ് വിചാരിക്കുന്നത്. അല്ലാതെ ആര്‍ക്കെങ്കിലും പ്രശ്നം ഉണ്ടാക്കാന്‍ വേണ്ടിയല്ല ഈ സിനിമ ചെയ്യുന്നത്. അത് സിനിമ കാണുമ്പോള്‍ മനസിലാകുമെന്ന് വിശ്വസിക്കുന്നു.'- വിപിന്‍ദാസ് പറഞ്ഞു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article