വേ ഫെറർ എങ്ങനെ കൊണ്ടുപോകണമെന്നതിനെ പറ്റിയും എത്തരത്തിലുള്ള സിനിമകളാണ് കമ്പനി ചെയ്യേണ്ടത് എന്നതിനെ പറ്റിയും വ്യക്തമായ ഐഡിയ ഉള്ളയാളാണ് ദുൽഖർ. പുറമെ കാണുന്നില്ലെങ്കിൽ കൂടി കഠിനാദ്ധ്വാനിയാണ് അവൻ. പൃഥ്വി പറയുന്നു.ഫഹദ് ഫാസിലിൻ്റെ കാര്യവും സമാനമാണെന്നും എത്തപ്പെട്ട സ്ഥലത്ത് നിന്നും യാത്ര മുന്നോട്ട് കൊണ്ടുപോകാനാണ് ഒരിടത്ത് എത്തപ്പെടുന്നതിലും പ്രയാസമെന്നും പൃഥ്വിരാജ് പറഞ്ഞു.