'ഗോള്‍ഡ്' റിലീസ് മാറ്റാനുള്ള കാരണം, ആരാധകരോട് ക്ഷമ ചോദിച്ച് അല്‍ഫോന്‍സ് പുത്രന്‍

കെ ആര്‍ അനൂപ്
വെള്ളി, 2 സെപ്‌റ്റംബര്‍ 2022 (09:04 IST)
ഓണം റിലീസ് മുന്നില്‍ കണ്ട് ജോലികള്‍ എല്ലാം വേഗത്തില്‍ തീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു ഗോള്‍ഡ് അണിയറ പ്രവര്‍ത്തകര്‍. എന്നാല്‍ ചിത്രം ഓണത്തിന് എത്തില്ലെന്ന് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചു.ചില സാങ്കേതിക കാരണങ്ങളാല്‍ 'ഗോള്‍ഡ്' ഓണം കഴിഞ്ഞ് ഒരാഴ്ച വൈകിയേ എത്തുകയുള്ളൂ. റിലീസ് വൈകിയതിനെ പിന്നിലെ കാരണങ്ങള്‍ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പങ്കുവെക്കുന്നു.
 
'ഗോള്‍ഡ് ഓണത്തിനില്ല
 
ഈ ഓണക്കാലത്തു നിങ്ങളെപ്പോലെ ഞാനും പ്രതീക്ഷ അര്‍പ്പിച്ചു, നിങ്ങളില്‍ ഒരുവനായിരുന്നു കാണാന്‍ ആഗ്രഹിച്ച ചിത്രമായിരുന്നു 'ഗോള്‍ഡ്'
പക്ഷെ ചില സാങ്കേതിക കാരണങ്ങളാല്‍ 'ഗോള്‍ഡ്' ഒരാഴ്ച വൈകിയേ നിങ്ങള്ക്ക് മുന്നില്‍ എത്തുകയുള്ളു.
അത് അതിന്റെ പൂര്‍ണ്ണ പെര്‍ഫെക്ഷനോട് കൂടി എത്തിക്കാന്‍ വേണ്ടിയിട്ടു മാത്രമാണ് വൈകുന്നത്.
ഓണാഘോഷമെല്ലാം കഴിഞ്ഞു മുഴുവന്‍ കാശും തീര്‍ക്കേണ്ട
ഒരു ടിക്കറ്റിനുള്ള പൈസ ബാക്കി വച്ചേക്കണേ
അപ്പോള്‍ എല്ലാം പറഞ്ഞ പോലെ...അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞപോലെ ഒരാഴ്ച വൈകി തിയേറ്ററില്‍ കാണാന്‍ സാധിക്കട്ടെ'-ലിസ്റ്റിന്‍ സ്റ്റീഫന്‍ കുറിച്ചു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article