7 വർഷത്തെ ഇടവേളക്ക് ശേഷം അൽഫോൺസ് പുത്രൻ, 'ഗോൾഡ്' അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്
ചൊവ്വ, 30 ഓഗസ്റ്റ് 2022 (17:09 IST)
പൃഥ്വിരാജ്-നയൻതാര കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന ഗോൾഡ് അപ്‌ഡേറ്റ് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഓണം റിലീസ് ആയി സിനിമ പ്രദർശനത്തിന് എത്തുമെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ അറിയിച്ചിരുന്നു. റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും. ഇപ്പോഴിതാ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് പുതിയ പോസ്റ്റർ നിർമ്മാതാക്കൾ പുറത്തിറക്കി.
 
ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന അൽഫോൺസ് പുത്രൻ സിനിമയ്ക്കായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.ചിത്രത്തിൻറെ ടീസർ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം സെപ്റ്റംബർ രണ്ടിന് പ്രദർശനത്തിന് എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article