ഇക്കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മികച്ച നടിയായി അന്ന ബെന്‍, മികച്ച നടനായി ജയസൂര്യയും തെരഞ്ഞെടുക്കപ്പെട്ടു. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടന്‍ ഹരീഷ് പേരടി എഴുതിയ കുറിപ്പാണ് ശ്രദ്ധനേടുന്നത്.സിനിമയിലെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.
ഹരീഷ് പേരടിയുടെ വാക്കുകള്‍
സിനിമ സിനിമയാവണെമെങ്കില്‍ അവാര്‍ഡുകളുടെ പരിസരത്തുപോലും പേരുകള്‍ വരാത്ത ഒരു പാട് മനുഷ്യരുടെ കഠിനധ്വാനം ഏതൊരു സിനിമയുടെയും പിന്നിലുണ്ട്.ഇവരില്ലെങ്കില്‍ ഒരു നല്ല നടനും നല്ല നടിയും നല്ല സംവിധായകനും നല്ല സിനിമയുമുണ്ടാവില്ല.നല്ല പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍,മാനേജേര്‍സ്,നല്ല ഭക്ഷണം വിളമ്പുന്ന പ്രൊഡക്ഷന്‍ ചീഫ്,നല്ല സിനിമാ യുണിറ്റ്,നല്ല ഫൈറ്റ് മാസ്റ്റര്‍,നല്ല സഹസംവിധായകര്‍,നല്ല ക്യാമറായുണിറ്റ്,നല്ല ഫോക്കസ് പുള്ളര്‍,നല്ല സ്റ്റുഡിയോ,നല്ല PRO,നല്ല ഡ്രൈവര്‍മാര്‍, നല്ലജൂനിയര്‍ ആര്‍ട്ടിസ്റ്റ് ഇങ്ങിനെ ഒരു പാട് പേരുണ്ട്. ഇവരുടെയൊക്കെ വിയര്‍പ്പാണ് സിനിമ.
ഇവര്‍ക്കൊക്കെ എന്നാണ് നിങ്ങളുടെ അവാര്‍ഡുകളുടെ സവര്‍ണ്ണ പട്ടികയില്‍ ഇടം കിട്ടുക.അതിന് Ac റൂമിലിരുന്ന് സിനിമകള്‍ വിലയിരുത്തുന്നതിനൊടൊപ്പം ജൂറിയിലെ ഒരു സംഘം സിനിമയുടെ നിര്‍മ്മാണ മേഘലകളിലേക്കുകൂടി ഇറങ്ങി ചെല്ലണം.
അപ്പോള്‍ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട ഇത്തരം മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാന്‍ പറ്റും.സിനിമയുടെ അംഗീകാരങ്ങള്‍ ഇവരൊക്കെ അര്‍ഹിക്കുന്നുണ്ട്...ഈ മേഘലയിലെ കുറച്ച് പേരുടെ ഫോട്ടോസ് പങ്കുവെക്കുന്നു..ഇനിയുമുണ്ട് ഒരു പാട് ചങ്കുകള്‍..