'പെണ്‍കുട്ടികളെ കരാട്ടെയും കളരിയും പഠിപ്പിക്കണം';പാല സെന്റ് തോമസ് കോളേജിലെ സംഭവത്തില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി

കെ ആര്‍ അനൂപ്

ശനി, 2 ഒക്‌ടോബര്‍ 2021 (14:38 IST)
പാല സെന്റ് തോമസ് കോളേജിലെ സംഭവത്തില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. പെണ്‍കുട്ടികളെ ചെറുപ്പത്തിലെ കായികാഭ്യാസങ്ങള്‍ പഠിപ്പിക്കണമെന്നും പെണ്ണ് എന്ന ജീവി ഒരു സ്വകാര്യ സ്വത്താണെന്നാണ് 90% മൂരാച്ചി പുരുഷന്മാരുടെയും ധാരണയെന്നും ഹരീഷ് പേരടി പറയുന്നു.പരീക്ഷയ്ക്ക് എത്തിയ നിഥിന മോളിനെ സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. ഒരുമിച്ച് പഠിക്കുന്ന അഭിഷേക് ആണ് ആക്രമണം നടത്തിയത്. രണ്ടുപേരും ഫുഡ് ടെക്നോളജിവിദ്യാര്‍ത്ഥികളാണ്.
 
ഹരീഷ് പേരടിയുടെ വാക്കുകള്‍
 
 നിങ്ങള്‍ക്ക് പെണ്‍കുട്ടികളാണെങ്കില്‍ നിര്‍ബന്ധമായും അവളെ ചെറുപ്പത്തിലെ കായികാഭ്യാസങ്ങള്‍ പഠിപ്പിക്കുക.കരാട്ടെ,കളരി അങ്ങിനെയുള്ള സ്വയം പ്രതിരോധമാര്‍ഗ്ഗങ്ങള്‍.
 
പെണ്ണ് എന്ന ജീവി ഒരു സ്വകാര്യ സ്വത്താണെന്നാണ് 90% മുരാച്ചി പുരുഷന്‍മാരുടെയും ധാരണ...അതുകൊണ്ടുതന്നെ ഇവറ്റകളുമായുള്ള പ്രണയവും കല്യാണവും ഒക്കെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏത് നിമിഷവും ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ള ഇടങ്ങളാണ് ...ഇത്തരം വൈകാരിക ജന്‍മികളെ കീഴ്‌പ്പെടുത്താന്‍ പുതിയ കാലത്തിന്റെ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക...പുതിയ ജീവിതം കെട്ടിപടുക്കുക...ആശംസകള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍