ഞാനുണ്ടെടാ കൂടെ എന്ന പറഞ്ഞ് കട്ടക്ക് കൂടെ നിന്ന ഈ സ്ത്രീയായിരുന്നു എന്റെ ധനം:ഹരീഷ് പേരടി

കെ ആര്‍ അനൂപ്

വ്യാഴം, 24 ജൂണ്‍ 2021 (17:04 IST)
സ്ത്രീധന വിഷയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഈ വേളയില്‍ തന്റെ വിവാഹജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് നടന്‍ ഹരീഷ് പേരടി.ഭാര്യയായ ബിന്ദു തന്നെയാണ് തന്റെ ധനമെന്ന് അദ്ദേഹം പറഞ്ഞു. 
 
 ഹരീഷ് പേരടിയുടെ വാക്കുകളിലേക്ക് 
 
1993 ഡിസംബര്‍ 3 ന് രാവിലെ ബിന്ദു എന്റെ കൂടെ ഇറങ്ങി വരുമ്പോള്‍ എന്റെ കൈയ്യില്‍ വിവാഹ എഗ്രിമെന്റ് എഴുതാന്‍ കടം വാങ്ങിയ 100 രൂപ മാത്രമെ ഉണ്ടായിരുന്നുള്ളു. പിന്നീട് കുട്ടികളെ നൃത്തം പഠിപ്പിച്ച് അവളും നാടകം കളിച്ച് ഞാനും തളര്‍ന്നു പോകുന്ന എല്ലാ ജീവിതാവസ്ഥകളിലും ഞാനുണ്ടെടാ കൂടെ എന്ന പറഞ്ഞ് കട്ടക്ക് കൂടെ നിന്ന ഈ സ്ത്രീയായിരുന്നു എന്റെ ധനം. 
 
ജീവിക്കാന്‍ ധൈര്യമാണ് വേണ്ടത്. അതുണ്ടെങ്കില്‍ ജീവിതം തന്നെ പിന്നാലെ വരും. ഇന്നലെ ഞങ്ങളുടെ 'കലാനിധി' വീടിന്റെ പാലുകാച്ചല്‍ കഴിഞ്ഞിട്ട് രണ്ടു വര്‍ഷം തികയുന്ന ദിവസമായിരുന്നു. 
 
എന്നോട് അഭിപ്രായ വിത്യാസമുണ്ടാവുമെങ്കിലും നിങ്ങളെന്നെ ജാതി,മത,രാഷ്ട്രിയ വിത്യാസമില്ലാതെ അനുഗ്രഹിക്കും എന്നെനിക്കുറപ്പുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍