ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരു ഫഹദ് ഫാസില്‍ ചിത്രം,രോമാഞ്ചം സംവിധായകന്റെ പുത്തന്‍ പടം

കെ ആര്‍ അനൂപ്
വ്യാഴം, 9 മാര്‍ച്ച് 2023 (15:14 IST)
രോമാഞ്ചം എന്ന ചിത്രത്തിനു ശേഷം ജിത്തു മാധവന്‍ പുതിയ സിനിമയ്ക്ക് തുടക്കമായി. ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് സമ്മാനിച്ച സംവിധായകനൊപ്പം ചേരുന്ന സന്തോഷത്തിലാണ് ഫഹദ് ഫാസില്‍. ചിത്രീകരണം ആരംഭിച്ചു.
 
അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സും നസ്രിയ ഫഹദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമ ആണെന്നും ഓണത്തിന് ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article