മാരക ലഹരിവസ്തുക്കളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു, ഒമർ ലുലു സിനിമക്കെതിരെ എക്സൈസ് കേസെടുത്തു

Webdunia
വെള്ളി, 30 ഡിസം‌ബര്‍ 2022 (14:52 IST)
ഒമർ ലുലുവിൻ്റെ ഏറ്റവും പുതിയ സിനിമയായ നല്ല സമയത്തിനെതിരെ എക്സൈസ് കേസെടുത്തു. ചിത്രത്തിൻ്റെ ട്രെയ്‌ലറിലടക്കം മാരകമായ മയക്കുമരുന്നിൻ്റെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കാണിച്ചാണ് കേസ്. സംവിധായകൻ ഒമർ ലുലുവിനും ചിത്രത്തിൻ്റെ നിർമാതാവിനും നോട്ടീസ് അയച്ചിട്ടുണ്ട്.
 
എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിട്ടുളത്. കമ്പ്ളീറ്റ് ഫൺ സ്റ്റോണർ എന്ന ലേബലിലാണ് ചിത്രം പുറത്തിറങ്ങുന്നത്. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍,സുവൈബത്തുൽ അസ്ലാമിയ എന്നിവരാണ് ചിത്രത്തിലെ നായികമാർ. ചിത്രത്തിൻ്റെ ടീസറിൽ കഥാപാത്രങ്ങൾ എംഡിഎംഎ ഉപയോഗിക്കുന്നതും ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ രംഗങ്ങളാണുള്ളത്. ഇതിനെ തുടർന്നാണ് എക്സൈസ് എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article