പോക്സോ കേസിൽ എക്സൈസ് ഉദ്യോഗസ്ഥന് 7 വർഷം തടവ് ശിക്ഷ

ചൊവ്വ, 13 ഡിസം‌ബര്‍ 2022 (14:50 IST)
തൃശൂർ: കേവലം ഏഴു വയസുള്ള ബാലികയെ പീഡിപ്പിച്ച കേസിൽ എക്സൈസ് പ്രിവന്റീവ് ഓഫീസറെ കോടതി ഏഴു വർഷത്തെ കഠിന തടവ് ശിക്ഷയ്ക്കും അര ലക്ഷം രൂപ പിഴയും വിധിച്ചു. പാലക്കാട് കൊല്ലങ്കോട് മേട്ടുപ്പാളയം സ്വദേശി വിനോദ് എന്ന 50 കാരനെയാണ് കോടതി ശിക്ഷിച്ചത്.
 
തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി ബിന്ദു സുധാകരനാണ് പോക്സോ നിയമത്തിലെ 9, 10 വകുപ്പുകൾ പ്രകാരം  പ്രതിയെ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകാനും ഉത്തരവായി. എന്നാൽ പിഴ അടച്ചില്ലെങ്കിൽ ആറ്‌ മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.
 
2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. തൃശൂർ വെസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്‌പെക്ടർ ശ്യാമ മുരളിയും പി.വി.സിന്ധുവുമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍