സ്ത്രീയെ കടന്നുപിടിക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു

എ കെ ജെ അയ്യര്‍

തിങ്കള്‍, 12 ഡിസം‌ബര്‍ 2022 (18:16 IST)
പത്തനംതിട്ട: വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീയെ കടന്നുപിടിക്കാൻ ശ്രമിച്ചയാളെ പോലീസ് പിടികൂടി. വടശേരിക്കര അരീക്കക്കാവ് ചരിവുകാലായിൽ ബഷീർ (51) ആണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. വടശേരിക്കര മണിയാറിലെ വീടിന്റെ അടുക്കളയിലെ ബലമില്ലാത്ത വാതിൽ തള്ളിത്തുറന്നു ഇയാൾ അകത്തു കടക്കുകയായിരുന്നു.

എന്നാൽ വീട്ടമ്മ ഞെട്ടിയുണർന്നു ബഹളം ഉണ്ടാക്കിയതോടെ ഇയാൾ കടന്നുകളഞ്ഞു. തുടർന്ന് വീട്ടമ്മ പെരുനാട് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇൻസ്‌പെക്ടർ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍