ജനപ്രീതിയില്‍ പ്രഭാസിനെ പിന്തള്ളി ദുൽഖർ സൽമാന്‍ !

കെ ആര്‍ അനൂപ്
വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (21:47 IST)
ഡിജിറ്റൽ കാലത്ത് സിനിമകളുടെ വിജയപരാജയങ്ങൾ പോലും തീരുമാനിക്കാൻ സോഷ്യൽ മീഡിയയ്ക്കാവും. മാത്രമല്ല ഒരു താരത്തിൻറെ ജനപ്രീതി നിർണയിക്കുന്നതിൽ സോഷ്യൽ മീഡിയയ്ക്ക് വലിയ പങ്കുണ്ട്. ഇപ്പോഴിതാ ദുൽഖർ സൽമാൻ പുതിയൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന സൗത്ത് ഇന്ത്യൻ സെലിബ്രേറ്റിയെ കണ്ടെത്താൻ ടൈംസ് നൗ നടത്തിയ പഠനത്തിൽ മലയാള സിനിമയിൽ നിന്ന് ഇടം നേടിയ ഒരേയൊരു താരമാണ് ദുൽഖർ സൽമാൻ. ഈ പട്ടികയിൽ ഏഴാം സ്ഥാനത്താണ് ദുൽഖർ ഉള്ളത്. പട്ടികയിൽ ദുൽഖറിനും പിന്നിലാണ് പ്രഭാസ്.
 
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ചലച്ചിത്ര മേഖലകളിലെ താരങ്ങളുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിൻറെ എണ്ണത്തിനെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. 10 സൗത്ത് ഇന്ത്യൻ താരങ്ങളാണ് പട്ടികയിലുള്ളത്. പ്രഭാസ്, സാമന്ത, രകുൽ പ്രീത് സിംഗ്, വിജയ് ദേവരകൊണ്ട, യഷ്, ദുൽഖർ സൽമാൻ എന്നിവരാണ് പട്ടികയിലിടം പിടിച്ചത്.
 
ഒന്നാം സ്ഥാനത്ത് രകുൽ പ്രീത് സിംഗ് എത്തിയപ്പോൾ രണ്ടാം സ്ഥാനം നേടിയത് സാമന്തയും മൂന്നാം സ്ഥാനത്ത് പൂജ ഹെഡ്ഗെയുമാണ്. 15.5 മില്യൺ ഫോളോവേഴ്‌സാണ് രകുൽ പ്രീത് സിംഗിനുളളത്. ആറാം സ്ഥാനത്ത് വിജയ് ദേവരകൊണ്ടയും ഏഴാം സ്ഥാനത്ത് ദുൽഖർ സൽമാനുമാണ് പട്ടികയിലുള്ളത്. ദുൽഖറിനെ ഫോളോ ചെയ്യുന്നത് 6.4 മില്യൺ ആളുകളാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article