വാപ്പിച്ചിക്ക് ദുൽഖറിന്‍റെ സ്നേഹചുംബനം, കുറിപ്പ് ശ്രദ്ധേയമാകുന്നു !

കെ ആര്‍ അനൂപ്

തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2020 (15:26 IST)
മലയാളത്തിൻറെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകരും സഹപ്രവർത്തകരും. വാപ്പിച്ചിക്ക് പിറന്നാൾ ആശംസകൾ നേര്‍ന്നു കൊണ്ട് ദുല്‍ക്കര്‍ സല്‍മാന്‍ എഴുതിയ കുറിപ്പും ചിത്രവും ആരാധകരുടെ മനം കവരുകയാണ്. തന്റെ വാപ്പിച്ചിയെ ചുംബിക്കുന്നതിന്റെ മനോഹരമായ ഒരു ചിത്രം അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
 
"എന്റെ വാപ്പിച്ചിക്ക് ജന്മദിനാശംസകൾ. എനിക്കറിയാവുന്ന ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളവനുമായ മനുഷ്യൻ. എനിക്ക് എന്തിനും ഏതിനും സമീപിക്കാവുന്നയാള്‍. ഞാന്‍ പറയുന്നതെല്ലാം കേട്ട് എന്നെ എപ്പോഴും ശാന്തനാക്കുന്നയാള്‍. നിങ്ങളാണ് എന്റെ സമാധാനവും എന്റെ സെന്നും. നിങ്ങളുടെ അതുല്യമായ മാനദണ്ഡങ്ങൾക്കനുസൃതമായി ജീവിക്കാൻ ഞാൻ എല്ലാ ദിവസവും ശ്രമിക്കുന്നു. ഈ സമയം നിങ്ങളോടൊപ്പം ചെലവഴിക്കാൻ ആകുന്നത് ഏറ്റവും വലിയ അനുഗ്രഹമാണ്. നമുക്ക് എല്ലാവർക്കും വേണ്ടി. നിങ്ങളെ മറിയത്തിനൊപ്പം കാണുന്നത് തന്നെ എനിക്ക് ഏറ്റവും വലിയ സന്തോഷമാണ്.  ജന്മദിനാശംസകൾ.  നിങ്ങൾ ചെറുപ്പമാവുന്തോറും, വരും തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരൂ. ഞങ്ങൾ നിങ്ങളെ അനന്തമായി സ്നേഹിക്കുന്നു" - ദുൽഖർ സൽമാൻ കുറിച്ചു.
 
നാലര പതിറ്റാണ്ടോളമായി സിനിമയ്ക്കായി സമർപ്പിച്ച ജീവിതമാണ് മമ്മൂട്ടിയുടെത്. സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന് ആശംസാ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍