“സാധാരണക്കാര്‍ക്കുവേണ്ടിയാണ് എന്‍റെ കളി” - നയം വ്യക്‍തമാക്കി മമ്മൂട്ടി !

കെ ആര്‍ അനൂപ്

തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2020 (14:21 IST)
മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച്, അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രമായ വണിൻറെ ടീസർ പുറത്തിറങ്ങി. "സാധാരണക്കാർക്ക് ഉള്ള സ്ഥലമാണ് ഗാലറി, അതുകൊണ്ടുതന്നെ അവർക്ക് വേണ്ടി തന്നെയാണ് എൻറെ കളി" എന്നു പറഞ്ഞുകൊണ്ടാണ് കേരള മുഖ്യമന്ത്രി കടക്കൽ ചന്ദ്രന്റെ വേഷത്തിൽ മമ്മൂട്ടിയെത്തുന്നത്. 
 
രാഷ്ട്രീയക്കാരന്റെ വേഷത്തിൽ ആളുകളെ കൈവീശി കാണിച്ച് അവരുടെ കയ്യടി വാങ്ങുന്ന മമ്മൂട്ടിയുടെ കടക്കൽ ചന്ദ്രൻ ഏറെ പ്രതീക്ഷ തരുന്ന കഥാപാത്രമാണ്.
സന്തോഷ് വിശ്വനാഥാണ് ‘വൺ’ സംവിധാനം ചെയ്യുന്നത്. ചില യഥാർത്ഥ ജീവിത സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു പൊളിറ്റിക്കൽ ത്രില്ലറായിരിക്കും ഈ സിനിമ. ബോബി - സഞ്ജയ് ടീമാണ് തിരക്കഥ ഒരുക്കിയത്.
 
ജോജു ജോർജ്, മുരളി ഗോപി, നിമിഷ സജയൻ, സുദേവ് നായർ, സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, സിദ്ദിഖ്, ബാലചന്ദ്രമേനോൻ, സലിംകുമാർ, മധു, രഞ്ജിത്ത്, മാത്യു തോമസ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍