'മമ്മൂട്ടിയെ പോലൊരു സൂപ്പര്‍താരത്തിന് എന്നെ കാത്തുനിന്ന് സമയംകളയേണ്ട ആവശ്യമില്ല, പറഞ്ഞ വാക്കിന് അദ്ദേഹം നല്‍കുന്ന വില വലുതാണ്'

ഞായര്‍, 6 സെപ്‌റ്റംബര്‍ 2020 (13:08 IST)
ഒരു അഭിമുഖത്തിൽ നടൻ സുരേഷ് കൃഷ്ണ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നത്. പറഞ്ഞ വാക്കിന് ഏറെ വില കൽപ്പിയ്ക്കുന്ന വ്യാക്തിയാണ് മമ്മൂട്ടി എന്നായിരുന്നു സുരേഷ് കൃഷ്ണ പറഞ്ഞത്. പഴശ്ശിരാജയുടെ ചിത്രീകരണ സമയത്ത് ഉണ്ടായ ഒരു അനുഭവം തുറന്നുപറഞ്ഞുകൊണ്ടായിരുന്നു സുരേഷ് കൃഷ്ണയുടെ ഈ പ്രതികരണം.   
 
'കോഴിക്കോട് പഴശ്ശിരാജ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മമ്മൂട്ടി ബുക്ക് ചെയ്ത പുതിയ ബിഎംഡബ്ല്യൂ കൊച്ചിയിലെ വീട്ടില്‍ എത്തിയത്. ഷൂട്ടിനിടയിലാണ് എത്തിയത് എന്നതിനാൽ അദ്ദേഹത്തിന് പുതിയ കാറ് കാണാനായില്ല. ചിത്രീകരണത്തിൽ ബ്രേക്ക് വന്നപ്പോൾ ഞാനും മമ്മൂട്ടിയും കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് ഒരുമിച്ച് വിമാനം കയറി. നമുക്ക് ഒരുമിച്ച് പുതിയ കാറില്‍ പോകാമെന്ന് മമ്മൂട്ടി പറഞ്ഞു. എന്റെ കാര്‍ എയര്‍പോര്‍ട്ടില്‍ പാര്‍ക്കിങ് ഏരിയയില്‍ ഉണ്ടെന്നും അതുകൊണ്ട് മമ്മൂട്ടിയോടൊപ്പം പുതിയ കാറില്‍ വരാന്‍ കഴിയില്ല എന്നും സങ്കടത്തോടെ ഞാന്‍ പറഞ്ഞു. 
 
എന്നാൽ എന്റെ കാർ താന്റെ ഡ്രൈവർ എടുത്തോളും എന്നും നമുക്ക് ഒരുമിച്ചു തന്നെ പോകാമെന്നുമായിരുന്നു മമ്മൂട്ടിയുടെ മറുപടി. വിമാനത്തില്‍ നിന്ന് ഇറങ്ങിയതിന് ശേഷം എന്റെ ലഗ്ഗേജുകള്‍ കിട്ടാന്‍ വൈകി. മമ്മൂക്ക കാത്തുനില്‍ക്കുന്നത് കണ്ടപ്പോള്‍ എനിയ്ക്ക് ഏറെ വിഷമം തോന്നി. കാത്ത് നിന്ന് സമയം കളയേണ്ട ഞാന്‍ എത്തിക്കോളാം എന്ന് പറഞ്ഞെഞിലും അതൊന്നും സാരമില്ല ലഗേജ് ഇപ്പോള്‍ വരുമെന്ന് പറഞ്ഞ് മമ്മൂട്ടി കാത്തുനിൽക്കുകയായിരുന്നു. 
 
പിന്നീട് എന്റെ ലഗേജുകള്‍ വന്നശേഷം എന്നെയും കൂട്ടി അദ്ദേഹത്തിന്റെ കാറില്‍ ഞങ്ങള്‍ വീട്ടിലേക്ക് പോയി. അദ്ദേഹത്തെ പോലൊരു സൂപ്പര്‍താരത്തിന് എന്നെ കാത്തുനിന്ന് സമയംകളയേണ്ട ആവശ്യമില്ല. എന്നാല്‍ പറഞ്ഞ വാക്കിന് അദ്ദേഹം നല്‍കുന്ന വില വളരെ വലുതാൺ!് എന്നതാണ് ഈ സംഭവം ഓര്‍മിപ്പിക്കുന്നത്. സുരേഷ് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍