ഇച്ചാക്കാന്ന് പലരും വിളിക്കാറുണ്ടെങ്കിലും മോഹന്‍ലാല്‍ വിളിക്കുമ്പോള്‍ ഒരു പ്രത്യേക സുഖം തോന്നാറുണ്ട്: മമ്മൂട്ടി

ശ്രീനു എസ്

തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2020 (13:50 IST)
ഇച്ചാക്കാന്ന് പലരും വിളിക്കാറുണ്ടെങ്കിലും മോഹന്‍ലാല്‍ തന്നെ അങ്ങനെ വിളിക്കുമ്പോള്‍ ഒരു പ്രത്യേക സുഖം തോന്നാറുണ്ടെന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. മോഹന്‍ലാല്‍ തന്റെ സഹോദരങ്ങളില്‍ ഒരാളെന്നാണ് തനിക്ക് തോന്നാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയുടെ 69താമത് പിറന്നാളിന് നിരവധിപേരാണ് ആശംസകളറിയിച്ചിട്ടുള്ളത്.
 
പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിച്ച ട്വന്റി മദ്രാസ് മെയില്‍ എന്ന ചിത്രത്തിലെ ഇരുവരും ഒരുമിച്ചുള്ള ചിത്രമാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. 1951സെപ്തംബര്‍ 7ന് കോട്ടയത്താണ് പി ഐ മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി ജനിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍