ചിത്രം ക്ലിക്കു ചെയ്തപ്പോൾ അദ്ദേഹം ഞങ്ങൾക്ക് അത് കാണിച്ചു തന്നിരുന്നു. ഫോട്ടോ കണ്ട ഒരു നിമിഷം ഞങ്ങളെല്ലാവരും ആശ്ചര്യപ്പെട്ടു. സ്ഥിരമായി അദ്ദേഹം വർക്കൗട്ട് ചെയ്യാറുണ്ട്. ഫിറ്റ്നസ്, ജിം, ഡയറ്റ് എന്നിവയിൽ എല്ലായ്പ്പോഴും ശ്രദ്ധാലുവാണ്. അമ്മയും സഹോദരിയും ഭാര്യയും എല്ലാവരും അദ്ദേഹം ഈ ഫോട്ടോയിൽ അദ്ദേഹത്തെ കാണാൻ ഭയങ്കര ഭംഗി ഉണ്ടെന്നാണ് പറഞ്ഞത്. അതുകൊണ്ടുതന്നെ ഈ ചിത്രം പോസ്റ്റ് ചെയ്യണമെന്ന് ഞങ്ങൾ വിചാരിച്ചു. പക്ഷേ ഒരിക്കലും ഫോട്ടോ ഇത്ര വലിയ തരംഗമാകുമെന്ന് കരുതിയില്ല.